കാറില്‍ കടത്തുക ആയിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം, പരിശോധനകൾ കർശനമാക്കി, ചില സ്ത്രീകളും മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്തുണയെന്ന് പോലീസ്

You are currently viewing കാറില്‍ കടത്തുക ആയിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം, പരിശോധനകൾ കർശനമാക്കി, ചില സ്ത്രീകളും മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്തുണയെന്ന് പോലീസ്

കാസര്‍കോട്: ആള്‍ട്ടോ കാറില്‍ കടത്തുക ആയിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര പഴയ ഹാര്‍ബറിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി എന്‍.അബൂബക്കര്‍ ഷാന്‍ഫറി(24)നെയാണ് കാസര്‍കോട് സി.ഐ പി.അജിത് കുമാറും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

കാസർകോട് ജില്ലയിൽ വ്യാപകമായി കഞ്ചാവ് എത്തുന്നുണ്ടെന്നും വിതരണം നടക്കുന്നുണ്ടെന്നും പോലീസ് നിരവധി വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന പരിശോധനകൾ ആണ് നടക്കുന്നത്.

പോലീസ് സ്പെഷ്യൽ സ്‌ക്വാഡും, കൂടാതെ എക്‌സ്‌സൈസ് നാർക്കോട്ടിക് വിഭാഗവും നടപടികൾ ശക്‌തമാക്കിയിട്ടുണ്ട്.

ചില സ്ത്രീകളും മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്തുണ

കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് കാസർകോട്ടെ സമാധാനാന്തരീക്ഷം മോശമായതായും ആക്രമണങ്ങളും കവർച്ചയും വർധിച്ചതായും പോലീസ് പറയുന്നു. പട്‌ള, കറന്തക്കാട്, തളങ്കര, ചെർക്കള, കുമ്പള, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് ലോബികൾക്ക് ചില സ്ത്രീകൾ സഹായം ചെയ്‌തു കൊടുക്കുകയും ചെയ്യുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം വഴിവിട്ട സഹായത്തിലൂടെ ചില സ്ത്രീകൾ സാമ്പത്തിക ലാഭവും ഗുണ്ടാബന്ധങ്ങളും ഉണ്ടാക്കുന്നതായി പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ജില്ലയിൽ പോലീസ് അന്വേഷിക്കുന്ന സുപ്രധാന പ്രാദേശിക മോഷണങ്ങളിൽ സ്ത്രീകളും ഉൾപെടുന്നതായി പോലീസിൻ്റെ നിരീക്ഷണത്തിലുണ്ട്. ഇതിന് കഞ്ചാവ്, മയക്കുമരുന്ന് ഇടപാടുകളും തമ്മിൽ ബന്ധം ഉണ്ടോയെന്നും ഇത്തരം സംഭവങ്ങളിൽ പോലീസ് പഴുതടച്ച അന്വേഷണവും നടത്തി വരുന്നുണ്ട്.

0Shares