
ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിനെ പിന്തുണച്ച് സാഹിത്യകാരൻ എം. മുകുന്ദന്‍. പശുവിനെ തൊട്ടാല്‍ കലാപമാകുമെന്ന സ്ഥിതി വന്നെന്നും പാവം മൃഗമാണെന്ന് പാഠപുസ്തകത്തില്‍ വായിച്ച അതിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓര്‍ക്കണമെന്നും എം. മുകുന്ദന്‍ പറഞ്ഞു.

കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം കാരപ്പറമ്പ് ജി.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യവെയാണ് എം. മുകുന്ദൻ്റെ പരാമർശം. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നും വെട്ടുന്നില്ലെങ്കില്‍ ഒന്നിനേയും വെട്ടരുതെന്നും നടി നിഖില വിമല്‍ പറഞ്ഞത് ശരിയാണ്. സ്ത്രീ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തൻ്റെ സ്വപ്നം. സ്ത്രീകള്‍ക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാനാവാത്ത പോരായ്മ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
