
വാക്‌സിനേഷന്‍ രജിസ്റ്റർ ചെയ്യാനായി കൊ-വിന്‍ ആപ് സംവിധാനം ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഗ്രാമപഞ്ചായത്തുകളിലെ ജന സേവന കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രം വ്യക്തമാക്കി.

ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് കൊ-വിന്‍ രജിസ്‌ട്രേഷനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ തങ്ങളുടെ നിലപാട് അറിയിച്ചത്.
