മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ എവിടെക്കാണ് പോയത്; നന്ദുവിന്‍റെ മരണത്തില്‍ സീമ ജി. നായരുടെ കുറിപ്പ്‌

  • Post category:news
  • Reading time:1 min read
You are currently viewing മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ എവിടെക്കാണ് പോയത്; നന്ദുവിന്‍റെ മരണത്തില്‍ സീമ ജി. നായരുടെ കുറിപ്പ്‌

അതിജീവനത്തിന്‍റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ മരണത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി നടി സീമ ജി നായര്‍.

കുറിപ്പ് വായിക്കാം

അതിജീവനത്തിന്‍റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത
ലോകതേക്കു എന്‍റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ). എന്‍റെ മോന്‍റെ അവസ്ഥ മോശമാണെന്ന് ഞാൻഅറിഞ്ഞിരുന്നു..

ഈശ്വരന്‍റെ കാലുപിടിച്ചപേക്ഷിച്ചു അവന്‍റെ ജീവൻ തിരിച്ചു നൽകണേയെന്നു.പക്ഷെ…. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാംഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ..

നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്‍റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്..എനിക്ക് വയ്യ.. എന്‍റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു…എന്നും യശോധയെ പോലെ എന്‍റെ കൂടെഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്.

0Shares