നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരക്കാരായ ആപ്പുകള്‍ ഏതൊക്കെ?’; ഇന്ത്യൻ ഐ.ടി വിദഗ്ധർ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരക്കാരായ ആപ്പുകള്‍ ഏതൊക്കെ?’;  ഇന്ത്യൻ ഐ.ടി വിദഗ്ധർ പറയുന്നു

ജനപ്രിയ ആപ്പുകളായിരിക്കേ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകള്‍ക്ക് പകരമായി, അതേ സേവനങ്ങള്‍ നല്‍കുന്ന മറ്റ് ചില ആപ്ലിക്കേഷനുകളെ പറ്റിയുള്ള വിവരങ്ങൾ പങ്കുവച്ചു കൊണ്ട് ഇന്ത്യൻ ഐടി വിദഗ്ധർ രംഗത്ത് വന്നിരിക്കുന്നു. അവതാത്കാലികമായെങ്കിലും ഉപഭോക്താക്കൾക്ക് അവ പരിഹാരം മാകുമെന്ന് പ്രതീക്ഷിക്കാം. പറഞ്ഞു കേൾക്കുന്ന ചില പകരക്കാരെ ഇവിടെ പരിചയപ്പെടുത്താം.

ടിക് ടോക്, ഹലോ, വിഗോ വീഡിയോ, വി മേറ്റ് എന്നിവയ്ക്ക് പകരമായി മിത്രോന്‍, ബോലോ ഇന്ത്യ, ചിങ്കാരി, റോപോസോ, ഡബ്‌സ്മാഷ് പോലുളള ആപ്പുകള്‍ ഉപയോഗിക്കാം. ബയ്ഡു ട്രാന്‍സ്ലേറ്ററിന് പകരമായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റും ഹൈ ട്രാന്‍സ്ലേറ്റും ഉപയോഗിക്കാം. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്‌ആപ്പും വി മീറ്റീനും വി ചാറ്റിനും പകരമായി ഉപയോഗിക്കാം.

ഷെയര്‍ ഇറ്റ്, എക്‌സെന്റര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ എന്നിവയ്ക്ക് പകരം ഫയല്‍സ് ഗോ, ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ്, ഷെയര്‍ ഓള്‍, ജിയോ സ്വിച്ച്‌, സ്മാര്‍ട്ട് ഷെയര്‍, സെന്‍ഡ് എന്നിവയും ഉപയോഗിക്കാവുന്നതാണെന്നാണ് ഐ. ടി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുസി ബ്രൗസറിനും ഡിസി ബ്രൗസര്‍, സിഎം ബ്രൗസര്‍ എന്നിവയ്ക്ക് പകരമായി ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മെക്രോസോഫ്റ്റ് എഡ്ജ്, ഓപേറ, ജിയോ ബ്രൗസര്‍ എന്നിവ ഉപയോഗിക്കാം.

ക്ലബ് ഫാക്ടറി, റോംവ്, ഷെന്‍ എന്നിവയ്ക്ക് പകരമായി മിന്ത്ര, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ലൈം റോഡ് എന്നിവ ഉപയോഗിക്കാം. ക്യാം സ്‌കാനറിന് പകരമായി അഡോബി സ്‌കാനും മെക്രോ സോഫ്റ്റ് ലെന്‍സും ഫോട്ടോ സ്‌കാനും ടാപ് സ്‌കാനും ഉപയോഗിക്കാം. യൂ ക്യാം മേക്കപ്പിന് പകരം ബി612 ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറയും ന്യൂസ് ഡോഗ്, ക്യു ക്യു ന്യൂസ് ഫീഡ് എന്നിവയ്ക്ക് പകരമായി ഗൂഗിള്‍ ന്യൂസ്, ആപ്പിള്‍ ന്യൂസ്, ഇന്‍ഷോര്‍ട്‌സ് എന്നിവയും ഉപയോഗിക്കാം.

0Shares