തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണയും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​താ ബാ​ന​ർ​ജി; സ​ത്യ​പ്ര​തി​ജ്ഞ ബു​ധ​നാ​ഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണയും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​താ ബാ​ന​ർ​ജി; സ​ത്യ​പ്ര​തി​ജ്ഞ ബു​ധ​നാ​ഴ്ച

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​താ ബാ​ന​ർ​ജി ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് മ​മ​ത ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്. മ​മ​ത ഇ​ന്നു രാ​ത്രി ഏ​ഴോ​ടെ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ർ​ഖ​റി​നെ സ​ന്ദ​ർ​ശി​ച്ചു സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ന​ട​ത്തി.

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ മ​മ​താ ബാ​ന​ർ​ജി​യെ നി​യ​മ​സ​ഭാ പാ​ർ​ട്ടി നേ​താ​വാ​യി ഐ​ക​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ച​താ​യി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ർ​ത്ഥ ചാ​റ്റ​ർ​ജി അ​റി​യി​ച്ചു.

സ്പീ​ക്ക​ർ ബി​മ​ൻ ബാ​ർ​ജി​യെ പ്രോ​ടേം​സ്പീ​ക്ക​റാ​യും നി​യു​ക്ത എം​.എ​ൽ​.എ​മാ​ർ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത അം​ഗ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

0Shares