തലകീഴായി തോട്ടിൽ വീണ് കാര്‍; തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ടത് 4 പേര്‍; ഒടുവിൽ രക്ഷപെടുത്തിയത് എങ്ങിനെ എന്നറിയാം

  • Post category:news
  • Reading time:1 min read
You are currently viewing തലകീഴായി തോട്ടിൽ വീണ് കാര്‍; തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ടത് 4 പേര്‍;  ഒടുവിൽ രക്ഷപെടുത്തിയത് എങ്ങിനെ എന്നറിയാം

യാത്രയ്ക്കിടയില്‍ നിയന്ത്രണം വിട്ട കാർ തലകീഴായി തോട്ടിൽ വീണു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൂലൂർ–സങ്കേതം റോഡിൽ കയറ്റം കയറുന്നതിനിടെയാണ് തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞത്.

വാതിൽ തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ട നാലു പേരെയും നാട്ടുകാരും മുക്കത്തു നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. നാട്ടുകാരായ വേലായുധൻ വെള്ളലശ്ശേരി, കെ. സുനിൽ, ശിവദാസൻ പിലാത്തോട്ടത്തിൽ , കീഴേടത്ത് സണ്ണി, മുക്കം ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ നടുത്തൊടി വിജയൻ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഇന്നലെ വൈകിട്ട് 5നാണു സംഭവം.

0Shares