
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ഇടതുപക്ഷം മത്സരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ . രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണയല്ല നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
‘ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെയാണ് പ്രതികരിച്ചത്. പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരെ അസഹിഷ്ണുതയുള്ള നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. കോണ്‍ഗ്രസ്സിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നടപടികള്‍ മാത്രമേ അവര്‍ പ്രതിരോധിക്കുന്നുള്ളൂ. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറാകുന്നില്ല.

ചാഞ്ചാട്ട മനോഭാവമാണ് കോണ്‍ഗ്രസിന്. അവരുടെ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ വരുമ്പോള്‍ മാത്രമാണ് പ്രതിഷേധമുയര്‍ത്തുന്നത്. ജനാധിപത്യവിരുദ്ധതയ്ക്ക് മാധ്യമങ്ങളും പിന്തുണ നല്‍കി’- എം.വി. ഗോവിന്ദന്‍ മാസ്റ്റർ ആരോപിച്ചു
