
കാസർകോട്: ഉപ്പള ടൗണിലെ മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. താലൂക്ക് പരിധിയില്‍ അനധികൃത മദ്യം, മയക്ക് മരുന്ന് ഉപഭോഗം വര്‍ധിച്ചുവരുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.
യാത്രാ സൗകര്യം കുറവായ റൂട്ടുകളില്‍ പെര്‍മിറ്റ് പ്രകാരമുള്ള ട്രിപ്പുകള്‍ മുടക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ഉപ്പള ടൗണില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിനായി കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

മഞ്ചേശ്വരം താലൂക്കില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷയായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാരായണ നായ്ക്, ജമീല സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജയന്തി, എസ്. ഭാരതി, സുബ്ബണ്ണ ആള്‍വ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഡി.ബൂവെ, എം. അബ്ബാസ്, രാഘവ ചേരാള്‍, മയമ്മൂദ് കൈക്കമ്പ, മനോജ് കുമാര്‍, അബ്ദുള്‍ ഹമീദ്, പി.കെ മുനീര്‍, അഹമ്മദ് അലി കുമ്പള, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് മഞ്ചേശ്വരം താഹാസില്‍ദാര്‍ പി.ജെ ആന്റോ സ്വാഗതം പറഞ്ഞു.
