രുചിയില്ലാത്ത ഭക്ഷണം നല്‍കിയ ഹോട്ടല്‍ മാനേജറെയും ക്ലീനറെയും വെയ്റ്റര്‍ കൊലപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing രുചിയില്ലാത്ത ഭക്ഷണം നല്‍കിയ ഹോട്ടല്‍ മാനേജറെയും ക്ലീനറെയും വെയ്റ്റര്‍ കൊലപ്പെടുത്തി

താനെയില്‍ ഹോട്ടല്‍ മാനേജറുടെയും ക്ലീനറുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രുചിയില്ലാത്ത ഭക്ഷണം നല്‍കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് പോലീസ്. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഹരീഷ് ഷെട്ടി, നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹം ഹോട്ടലിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് കണ്ടെടുത്തത്.

ശബരി ബാര്‍ റസ്റ്റാറന്റിലെ ജീവനക്കാരാണ് മൂവരും. കൊലപാതകത്തിന് ശേഷം പ്രതി പുണെയിലെ മറ്റൊരു ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. പുണെയിലെത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി.

മാനേജറായ ഹരീഷ് സ്വയം നല്ല ഭക്ഷണം കഴിക്കും. എന്നാല്‍ ജോലിക്കാരനായ തനിക്ക് രുചിയില്ലാത്തും പഴയതുമായ ഭക്ഷണമാണ് നല്‍കുക. ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കമായി. ക്ലീനറായി ജോലി ചെയ്യുന്ന പണ്ഡിറ്റും മാനേജറുടെ ഭാഗം ചേര്‍ന്നു. തുടര്‍ന്ന് ഇരുവരെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

0Shares