
മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടന്ന പാലക്കാട്ടെ സമരം അക്രമാസക്തമാക്കി ലാത്തി വീശിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കളും അണികളും ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സമരത്തിൽ പോലീസ് ലാത്തി വീശി. സമരത്തിന് നേതൃത്വം നൽകിയ വി.ടി.ബൽറാം എം.എൽ.എ ക്ക് പരിക്ക് പറ്റി എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നു.

അതിന് പിന്നാലെ ഒരു മാധ്യമത്തിൽ വന്ന വീഡിയോയിൽ പ്രവർത്തകർ ദേഹത്ത് മഷി പുരട്ടുന്ന ക്ലിപ്പ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ഇതോടെ ബൽറാമും കോൺഗ്രസ്സും സംശയത്തിന്‍റെ നിഴലിലായി.
കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സമരത്തിന് പോകുന്നതിന് മുൻപ് ജലീലിനെ പരിഹസിച്ച് തോർത്ത് വാങ്ങാൻ എന്‍റെ വക 25 രൂപ എന്ന നിലയിൽ ബൽറാം പോസ്റ്റിട്ടു.
മഷിക്കുപ്പി വിവാദമായതോടെ ബൽറാമിനെതിനെരെ എന്‍റെ വക അമ്പത് രൂപ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ . ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് ക്യാമ്പയിന്‍റെ ഭാഗമായി. ക്യാമ്പയിൻ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
റഹീമിന്‍റെ പോസ്റ്റിന്‍റെ പൂർണ്ണരൂപം
അദ്ദേഹത്തിന് ഇനി സ്ഥിരമായി
മഷിക്കുപ്പി വാങ്ങേണ്ടി വരും.
വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ??
എന്‍റെ വക 50 രൂപ.
