വ്ലോ​ഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing വ്ലോ​ഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത വ്ലോ​ഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു. ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു റിഫ. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റ​ഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. അതേസമയം, റിഫയുടെത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിങ് ചെയ്തിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ.

0Shares