
വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് കർശ്‌ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്‌പോർട്ട് കോടതിയിൽ നൽകണം എന്നിങ്ങനെയാണ് ഉപാധികൾ.

നിലവിൽ വി.കെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. നവംബർ 18നാണ് ഇബ്രാഹിംകുഞ്ഞിനെ പോലീസ് അറസ്റ്റ് ചെയ്തത്.
