മലപ്പുറം നഗരസഭ കൗൺസിലിൽ ചേരിതിരിഞ്ഞു അക്രമം; വനിതാ കൗൺസിലർമാർക്ക് അടക്കം മർദനം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മലപ്പുറം നഗരസഭ കൗൺസിലിൽ ചേരിതിരിഞ്ഞു അക്രമം; വനിതാ കൗൺസിലർമാർക്ക് അടക്കം മർദനം

മലപ്പുറം: നഗരസഭ കൗൺസിലിൽ യോഗത്തിൽ വനിത കൗൺസിലർമാർക്ക് അടക്കം കൗൺസിലർമാരുടെ അക്രമണം. ചൊവ്വാഴ്‌ച ചേർന്ന യോഗത്തിനിടെയുണ്ടായ ബഹളത്തിലും സംഘർഷത്തിലും വി.രത്നം, പി.എസ്.എ സബീർ, സി.ഷിജു എന്നിവർക്ക് മർദ്ദനമേറ്റു.

ഒന്നാംതീയതി നഗരസഭാ ഡ്രൈവർ പി.ടി മുകേഷിനെ ലീഗ്‌ കൗൺസിലർമാർ നഗരസഭയിലിട്ട് ആക്രമിച്ച സംഭവവും പിന്നീട് പ്രതികാര നടപടിയുടെ ഭാഗമായി നഗരസഭ ചെയർമാൻ ഡ്രൈവറെ സസ്പെണ്ട് ചെയ്ത നടപടിയും കൗൺസിൽ ചർച്ചക്കെടുത്തപ്പോൾ ആയിരുന്നു അക്രമണം. ചില ഉദ്യോഗസ്ഥരും സംഘർഷത്തിനു നേതൃത്വം കൊടുത്തതായി റിപ്പോർട്ടുകളുണ്ട്.

0Shares