സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികള്‍ ഇനിമുതല്‍ സി.ഐ കൈകാര്യം ചെയ്യണം; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡി.ജി.പി

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികള്‍ ഇനിമുതല്‍ സി.ഐ കൈകാര്യം ചെയ്യണം; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡി.ജി.പി

സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള പരാതി സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യണമെന്ന് പൊലീസ് മേധാവി. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയാഭിപ്രായം നിയന്ത്രിക്കണമെന്ന് ഡി.ജി.പി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുന്നവരുടെ വിവരം ഡിവൈഎസ്പിമാർ അറിയണം.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലെ പരാതികളിൽ വളരെ വേഗത്തിൽ തന്നെ പരിഹാരം കണ്ടെത്താൻ കഴിയണം. സി.ഐ തന്നെ നേരിട്ട് പരാതി കേട്ട് എഴുതിയെടുക്കണം. രാത്രിയിൽ ലോക്കപ്പിൽ നിർത്തുന്നവരെയും കസ്റ്റഡിയിൽ എടുക്കുന്നവരുടെയും വിവരം അതാത് ഡി.വൈ.എസ്പിമാരെ അറിയിച്ചിരിക്കണം. അതിന്‍റെ ഉത്തരവാദിത്വം ഡിവൈഎസ്പിമാർക്കായിരിക്കും.

അനിൽ കാന്ത് ഡി.ജി.പി ആയതിന് ശേഷം പൊലീസുകാർക്കായി ഇറക്കുന്ന ആദ്യമാർഗനിർദേശമാണിത്. ഷാഡോ പൊലീസ് കസ്റ്റഡിയിലെടുക്കുന്നവരെ ചോദ്യം ചെയ്യേണ്ടത് സി.ഐ മാരായിരിക്കണം. സ്‌റ്റേഷന്‍റെ പൂർണഉത്തരവാദിത്വം സി.ഐക്കായിരിക്കും. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങുമ്പോൾ സ്വന്തം സ്ഥാനപ്പേരോ ഔദ്യോഗിക മേൽവിലാസമോ ഔദ്യോഗിക നമ്പരോ നൽകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.

0Shares