
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ കാസർകോട് ജില്ലയിൽ 30 പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട്(1), മേല്‍പ്പറമ്പ(3), ബേക്കല്‍(1), ഹോസ്ദുര്‍ഗ്(2), നീലേശ്വരം(1), വെള്ളരിക്കുണ്ട്(2), ചിറ്റാരിക്കാല്‍(1),രാജപുരം(1) എന്നീ സ്റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3965 ആയി. വിവിധ സ്റ്റേഷനുകളിലായി 3055 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1258 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. അത്പോലെ തന്നെ മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 173 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 12202 ആയി ഉയർന്നു.
