ഐ ഫോണ്‍ വിവാദം; സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഐ ഫോണ്‍ വിവാദം; സന്തോഷ് ഈപ്പനെ അറിയില്ലെന്ന് വിനോദിനി ബാലകൃഷ്ണന്‍

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സന്തോഷ് ഈപ്പനെ അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു.

വാര്‍ത്തകളിലൂടെയല്ലാതെ വിനോദിനിയെ അറിയില്ല. സ്വപ്‌നാ സുരേഷിന് നല്‍കിയ ഫോണ്‍ അവര്‍ ആര്‍ക്കെങ്കിലും നല്‍കിയോ എന്നറിയില്ലെന്നും സന്തോഷ് ഈപ്പന്‍

വില കൂടിയ ഫോണ്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന് നല്‍കിയെന്നാണ് സ്വപ്ന പറഞ്ഞത്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പാരിതോഷികവും നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ അറിയിച്ചു.

സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്നാണ് കസ്റ്റംസ് വാദം. മാര്‍ച്ച് 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

0Shares