പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതം: കെ. പി. എ മജീദ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതം: കെ. പി. എ മജീദ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ്. എല്ലാ ഏജന്‍സികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിണറായി സര്‍ക്കാര്‍ വീണ്ടും കുത്തിപ്പൊക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ തന്നെ തനിക്കും മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.

ആരോപണത്തെക്കുറിച്ച്‌ വിജിലന്‍സ് രണ്ടു തവണ അന്വേഷിച്ച്‌ അടിസ്ഥാനരഹിതമെന്ന് കണ്ടത്തിയതാണ്. ഇതേ വിഷയത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ട്. നേരത്തേ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തെളിവില്ലെന്നും വ്യക്തമാക്കിയിരുന്നതാണ് എന്നും ചെന്നിത്തല പറയുകയുണ്ടായി.

0Shares