രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലി’കളുമായി വീക്ഷണം; വിശദീകരണം തേടി കെ.പി.സി.സി

  • Post category:news
  • Reading time:1 min read
You are currently viewing രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലി’കളുമായി വീക്ഷണം; വിശദീകരണം തേടി കെ.പി.സി.സി

സംസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ചുള്ള വീക്ഷണം പത്രത്തിലെ പ്രയോഗം വിവാദത്തില്‍. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോട് എന്ന് പത്രത്തില്‍ അച്ചടിച്ച് വന്നത് വലിയ ചര്‍ച്ച ആയതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല തന്നെ രംഗത്തെത്തി. ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഐശ്വര്യകേരള യാത്രക്ക് ആശംസകള്‍ എന്നതിന് പകരം ആദരാഞ്ജലികള്‍ എന്ന് അച്ചടിച്ച് വന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയിലടക്കം വിഷയം ചര്‍ച്ചയായി. നിലവിലെ കോണ്‍ഗ്രസ് രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി ചേര്‍ത്ത് വെച്ച് പ്രചരിച്ചതോടെ കെ.പി.സി.സി സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. അച്ചടിപ്പിശക് സംഭവിച്ചതെന്നാണ് നേതാക്കളടക്കം പലരും പ്രതികരിച്ചതെങ്കിലും ജാഗ്രത കുറവ് ഉണ്ടായെന്നും ഗൂഢാലോചനയുണ്ടോ എന്ന് വരെ സംശയിക്കുന്നുവെന്നുമാണ് വീക്ഷണം എം.ഡിയുടെ ചുമതല നിര്‍വഹിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ പ്രതികരിച്ചത്.

എങ്ങനെയാണ് തെറ്റ് വന്നതെന്ന് അന്വേഷിച്ച് വരികയാണെന്നും ബന്ധപ്പെട്ടവരോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയതായും നടപടി ഉണ്ടാകുമെന്നും ജെയ്സണ്‍ വ്യക്തമാക്കി.

0Shares