
മാധ്യമ പ്രവർത്തകനെന്ന് സ്വയംപരിചയപ്പെടുത്തി സ്ത്രീകൾ മാത്രമുള്ള സമൂഹ അടുക്കളയിൽ അതിക്രമിച്ച് കയറുകയും അനുമതി കൂടാതെ വീഡിയോ എടുത്ത് ഓൺലൈനിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കാസർകോട് പോലീസ് വിവിധ വകുപ്പുകൾ ചേർത്ത് രണ്ട് പേർക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കേസെടുത്തു.

തളങ്കര സ്വദേശിയായ ബുർഹാൻ അബ്ദുല്ല ( 31), ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന 21 കാരിയായ യുവതിക്കുമെതിരെയാണ് നഗരസഭ കൗൺസിലർ സിയാന ഹനീഫയുടെ പരാതിയില്‍ കേസെടുത്തത്.ഈ മാസം 26 ന് ഉച്ചയ്ക്ക് കാസർകോട് നഗരസഭയിലെ കഫേ ശ്രീ കാന്റീനിലായിരുന്നു സംഭവം.
ഇവിടുത്തെ കമ്യുണിറ്റി കിച്ചണിൽ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സമയത്ത് കാമറയുമായി യുവതിക്കൊപ്പം എത്തിയ ബുർഹാൻ അനുമതിയില്ലാതെ വീഡിയോ എടുത്തുവെന്നാണ് പരാതി.
