സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോഡിബില്‍ഡര്‍ കങ്കാരുവിന്‍റെ വീഡിയോ

  • Post category:news
  • Reading time:1 min read
You are currently viewing സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോഡിബില്‍ഡര്‍ കങ്കാരുവിന്‍റെ വീഡിയോ

വ്യായാമം ചെയ്യാൻ മടിയുള്ളവർക്ക് പ്രചോദനമാകുകയാണിപ്പോള്‍ ഒരു കങ്കാരു. നല്ലൊരു ബോഡിബില്‍ഡര്‍ ആകാൻ ആഗ്രഹിക്കുന്നവർ കാണേണ്ടതാണ് ഈ കങ്കാരുവിന്‍റെ വീഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ബോഡിബില്‍ഡര്‍ കങ്കാരുവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ജേ ബ്രുവര്‍ എന്ന യൂസറാണ് ഇത് പങ്കുവച്ചത്.

ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്ന ഒരു ബോഡിബില്‍ഡറെ പോലെയുള്ള മസിലുകളുമായി നില്‍ക്കുന്ന കങ്കാരുവിനെ ആണ് വീഡിയോയില്‍ കാണുന്നത്. അമേരിക്കയിലെ ടെക്സസില്‍ ആണ് ഈ കങ്കാരുവിനെ കണ്ടതെന്നും ഇവയ്ക്ക് ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന കങ്കാരുവിനെക്കാള്‍ വലിയ ശരീരമാണ് ഉള്ളതെന്നും ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.

കങ്കാരുവിനെ പിടിച്ച്‌ ഭക്ഷണം നല്‍കുന്ന ജേ ബ്രുവറിനെയും വിഡിയോയില് കാണാം. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകളും രംഗത്തെത്തി.

0Shares