വി.ഡി സതീശൻ്റെത് ഫ്രോഡ് രാഷ്ട്രീയം; ബി.ജെ.പിയുടെ ഗുഡ് ബുക്കിൽ കയറാനാണ് സതീശൻ്റെ ശ്രമം: ഇ.പി ജയരാജൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വി.ഡി സതീശൻ്റെത് ഫ്രോഡ് രാഷ്ട്രീയം; ബി.ജെ.പിയുടെ ഗുഡ് ബുക്കിൽ കയറാനാണ് സതീശൻ്റെ ശ്രമം: ഇ.പി ജയരാജൻ

വിശാല ഐക്യമുണ്ടാക്കി ബി.ജെ.പി അധികാരത്തിൽ എത്തുന്നത് തടയുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. രാജ്യം നേരിടുന്ന വിപത്തിനെ ചെറുക്കാൻ ഇടത് പാർട്ടികൾ വരണമെന്നാണ് ജനം വിശ്വസിക്കുന്നത്. കേരളത്തിൽ ബി.ജെ.പി- കോൺഗ്രസ് കോർ അന്തർധാരയെന്ന് ഇ.പി വിമർശിച്ചു.

രാജീവ് ചന്ദ്രശേഖറും ത്രിപുര ബി.ജെ.പി എം.പിയുമായി ഭാര്യ ഇരിക്കുന്ന ചിത്രം വ്യാജമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ചിത്രം പ്രചരിപ്പിച്ചത് തിരുവനന്തപുരത്തെ ഡി.സി.സി വിഭാഗം. ഇതിനെതിരെ പരാതി നൽകി. വി.ഡി സതീശൻ്റെത് ഫ്രോഡ് രാഷ്ട്രീയം. സ്ത്രീകളെ അധിക്ഷേപിക്കുന്നതെന്നും ഇ.പി ജയരാജൻ വിമർശിച്ചു.

വി.ഡി സതീശനെതിരെ പി.വി അൻവറിൻ്റെ ആരോപണം ഏറ്റെടുത്ത് ഇ.പി ജയരാജൻ. പുനർജനിയുടെ പേരിൽ പിരിച്ച പണം എന്ത് ചെയ്‌തുവെന്ന് വി.ഡി സതീശൻ വ്യക്തമാക്കണം.

പുനർജനി പദ്ധതിക്ക് വേണ്ടി പിരിച്ച പണം കൊണ്ട് വീടുകൾ നിർമ്മിച്ചില്ലെന്ന് വിമർശനമുണ്ട്. വി.ഡി സതീശൻ നൽകിയ വീടുകൾ പലതും സ്പോൺസർമാരുടെ സംഭാവനയെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. ബി.ജെ.പിയുടെ ഗുഡ് ബുക്കിൽ കയറാനാണ് വി.ഡി സതീശൻ്റെ ശ്രമം.

0Shares