ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വിമര്‍ശിച്ച്‌ വി.ഡി സതീശന്‍

  • Post category:Kerala / news
  • Reading time:3 mins read
You are currently viewing ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വിമര്‍ശിച്ച്‌ വി.ഡി സതീശന്‍

ആരിഫ് മുഹമ്മദ് ഖാന്‍ എന്നുള്ള സംസ്ഥാന ഗവര്‍ണറുടെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം ആര്‍എസ്‌എസിൻ്റെ ഒക്കെ നിയന്ത്രണത്തിലുള്ള ഒരാളാണ്. പക്ഷേ അദ്ദേഹം ഇരിക്കുന്ന ഗവര്‍ണര്‍ സ്ഥാനത്തിന് അത് യോജിച്ചതാണോ? ഒരു ആര്‍എസ്‌എസ് മേധാവിയെ അദ്ദേഹം സ്ഥലത്ത് ചെന്ന് കണ്ടത് ഇപ്പൊ പ്രോട്ടോകോളിനെ കുറിച്ചൊക്കെ ആണല്ലോ അദ്ദേഹം സംസാരിക്കുന്നത്. ഗവര്‍ണറുടെ അത്രയും പ്രിവിലേജുള്ള ഒരാള്‍ ആര്‍എസ്‌എസിൻ്റെ ചീഫിനെ വീട്ടില്‍ പോയി കാണുന്നത് അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതാണോ? അല്ല. ആദ്യം മുതലേ ഞങ്ങള് ഗവര്‍ണര്‍ തെറ്റ് ചെയ്താല്‍ ഗവര്‍ണറെ ചോദ്യം ചെയ്തിട്ടുണ്ട്. സര്‍ക്കാർ തെറ്റ് ചെയ്താല്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യും. ഞങ്ങള് വിഷയാധിഷ്ഠിതമായി മാത്രമാണ് ഈ വിഷയത്തോട് പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴും അത് തന്നെ.

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അത് ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തര വകുപ്പിന്‍റെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. നിയമവിരുദ്ധമായ ബില്‍ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാട് എന്നും വിഡി സതീശന്‍ പറഞ്ഞു.

വി.ഡി സതീശൻ്റെ വാക്കുകള്‍:

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന കാര്യങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ എന്താണ് ഗവര്‍ണര്‍ പറയുന്നതെന്ന് വ്യക്തമല്ല. അത് ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തര വകുപ്പിന്‍റെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. പ്രതിപക്ഷം അല്ല അതിന് മറുപടി അതിന് മുഖ്യമന്ത്രി മറുപടി പറയട്ടെ. ഗവര്‍ണറെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായോ? ആക്രമിക്കാന്‍ ശ്രമിച്ച ആളുകളെ സംരക്ഷിച്ചോ? പ്ലക്കാര്‍ഡ് നേരത്തെ തയ്യാറാക്കി കൊണ്ടുവന്നതാണോ? യോഗം കലക്കാന്‍ നേരത്തെ തീരുമാനിച്ചതാണോ? എന്നൊക്കെ മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയോടാണ് ആ ചോദ്യങ്ങളും ആ ആക്ഷേപങ്ങളും. അത് ഞങ്ങളല്ല മറുപടി പറയേണ്ടത്.

രണ്ടാമത് കാര്യങ്ങള്‍ ഒരു കാര്യം ഗവര്‍ണര്‍ പറഞ്ഞതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ലോകായുക്ത ബില്ലും സര്‍വ്വകലാശാല ബില്ലും അദ്ദേഹം ഒപ്പിടില്ല എന്ന് പറഞ്ഞു. ഗവര്‍ണര്‍ ഇപ്പോള്‍ തെറ്റ് തിരുത്തുന്നതില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ലോകായുക്ത ഓര്‍ഡിനന്‍സ് വന്നപ്പോള്‍ നേരിട്ട് യു.ഡി.എഫ് പ്രതിനിധി സംഘം പോയി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചതാണ്. ഇത് നിയമവിരുദ്ധമാണ്. അന്ന് ഓര്‍ഡിനന്‍സില്‍ അവര് ഒപ്പുവെച്ചു. അന്ന് ഇവര് ഒന്നു ചേര്‍ന്നു. ഇപ്പൊ ബില്‍ ഒപ്പുവെക്കില്ല എന്നുള്ള നിലപാടെടുത്തിരിക്കുന്നു.

നിയമ വിരുദ്ധമായ ബില്‍ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. അതുപോലെ സര്‍വ്വകലാശാല ബില്ലും സ്വയംഭരണ അധികാരത്തെ ഇല്ലാതാക്കി സര്‍വ്വകലാശാലയെ സര്‍ക്കാരിന്‍റെ ഡിപ്പാര്‍ട്ട്മെണ്ട് ആക്കി തരംതാഴ്ത്തുന്നു.

ഇഷ്ടക്കാരെ സി.പി.ഐഎമ്മിന് ഇഷ്ടക്കാരായ ആളുകളെ വൈസ്. നിയമിക്കാനും അതുവഴി നിയമനം ബന്ധുനിയമനം നടത്താനും വേണ്ടിയിട്ടാണ് ഈ സര്‍വ്വകലാശാല ഭേദഗതി ബില്ല് വന്നിരിക്കുന്നത്. രണ്ട് ബില്ലിലും അദ്ദേഹം ഒപ്പ് വെക്കില്ല എന്നുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായിട്ട് ഞങ്ങള്‍ക്ക് പറയാനുള്ളത്.

നടപടി ഞാന്‍ തടഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി മറുപടി പറയട്ടെ. മുഖ്യമന്ത്രിയല്ലേ മറുപടി പറയേണ്ടത്. ഞങ്ങളല്ലല്ലോ മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയല്ല മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ഞാന്‍ വളരെ വ്യക്തമാക്കി എടുത്തു പറഞ്ഞല്ലോ, ഗവര്‍ണര്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍, ഒന്ന് ലോകായുക്ത ബില്ലില്‍ ഒപ്പ് വെക്കില്ലെന്നും അതുപോലെ സര്‍വ്വകലാശാല ബില്ലില്‍ ഒപ്പ് എന്നും പറഞ്ഞ രണ്ട് തീരുമാനങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ വൈസ്. ചാന്‍സിലര്‍ മുഖ്യമന്ത്രി വഴിവിട്ട് നടത്തിയ സ്വാധീനത്തിൻ്റെ അടിസ്ഥാനത്തില്‍ ആ സ്വാധീനത്തിന് വഴങ്ങിയാണ് താന്‍ ആ നിയമനം നടത്തിയത്. എന്ന തെറ്റ് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂടി ആ തെറ്റിന്റെ ഭാഗമാണ്. അദ്ദേഹം ശരി ചെയ്ത അദ്ദേഹവും ഞങ്ങളും തമ്മില് വളരെ പ്രതിപക്ഷവും തമ്മില് വലിയ വാക്ക് ഉണ്ടായി. ഈ പുറത്താണ്.

ഗവര്‍ണറുമായിട്ട് അന്ന് ഞങ്ങള്‍ തര്‍ക്കിച്ചത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ നിയമനം ക്രമരഹിതമായും നിയമ വിരുദ്ധമായും ചെയ്തതിന് ശേഷം അത് അങ്ങനെ ആണെന്ന് സമ്മതിച്ചിട്ടും അദ്ദേഹത്തോട് രാജിവെക്കാന്‍ പറഞ്ഞില്ല ഗവര്‍ണര്‍. അദ്ദേഹത്തെ പുറത്താക്കാന്‍ നടപടി സ്വീകരിച്ചില്ല. അപ്പോഴേക്കും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടുകൂടി ഉണ്ടായി. അതാണ് ഞാന്‍ പറഞ്ഞത് നാടകത്തിലെ കഥാപാത്രങ്ങളല്ല പ്രതിപക്ഷം. കാരണം ഇവര് തമ്മില്‍ ഒന്ന് ചേരും. ഇവര് തമ്മില്‍ ഒന്നുചേരാനുള്ള ഒരുപാട് സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതിനുമുമ്പും ഗവര്‍ണര്‍ ഇതുപോലത്തെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ. അന്ന് ഏത് ഇടനിലക്കാരുടെ സഹായത്തോട് കൂടിയാണ് മുഖ്യമന്ത്രി പോയി കണ്ടത്?

0Shares