സർവകലാശാലകളിലെ വി.സിമാർ ഇനി കുലഗുരു; പേരുമാറ്റത്തിനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing സർവകലാശാലകളിലെ വി.സിമാർ ഇനി കുലഗുരു; പേരുമാറ്റത്തിനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശിൽ സർവകലാശാലകളിലെ വി.സിമാരുടെ പേര് കുലപതികളെന്നാക്കിയ നടപടി വീണ്ടും മാറ്റാൻ സർക്കാർ നീക്കം. കുലപതിയെന്നതിന് പകരം കുലഗുരു എന്നാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി മോഹൻ യാദവ് പറഞ്ഞു. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുലപതിയെന്നതിനേക്കാൾ ജനങ്ങളോട് അടുത്തുനിൽക്കുന്നത് കുലഗുരുവാണെന്നാണ് മന്ത്രി നൽകുന്ന വിശദീകരണം.

ഈ പേരിൽ അറിയപ്പെടുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റിന്‍റെ പേര് ജില്ലാധേഷ് എന്നാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ മധ്യപ്രദേശിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ സിലബസിൽ ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്‌ഗേവാർ, സംഘപരിവാർ നേതാവായിരുന്ന ദീനദയാൽ ഉപാധ്യയ എന്നിവരുടെ ജീവചരിത്രം ഉൾപ്പെടുത്തിയിരുന്നു.

0Shares