

കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാവാൻ വ്യത്യസ്ത മാതൃകയുമായി നഗരത്തിൽ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ചായക്കടയിലേക്ക് സുരേഷേട്ടൻ്റെ സ്വന്തം സുമലതയായി അഭ്ര പാളികളിൽ മിന്നിത്തിളങ്ങിയ ചിത്ര നായർ എത്തി. അതിജീവനത്തിൻ്റെ സ്നേഹ ചായക്കടയിലെത്തിയ ചിത്രാ നായർ കടയിലെത്തുന്നവർക്ക് ചായയും പലഹാരങ്ങളും നൽകി അവരോട് കുശലം പറഞ്ഞും ചായ കുടിച്ചും ചായക്കടയെ സജീവമാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്,ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ്,അനീഷ്കുറുമ്പാലം,സുജിത്ത് മോനാച്ച,അനുരാഗ് പുല്ലൂർ,അനീഷ് ചാമുണ്ഡിക്കുന്ന്, കെ.വി.ചൈത്ര എന്നിവർ നേതൃത്വം നൽകി.
