പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് മൂർഖൻ്റെ കടിയേറ്റു; തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിൽ; നില ഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing പാമ്പിനെ പിടികൂടുന്നതിനിടെ  വാവ സുരേഷിന് മൂർഖൻ്റെ  കടിയേറ്റു; തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിൽ;  നില ഗുരുതരം

വാവാ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ വാവ സുരേഷിൻ്റെ തുടയിൽ കടിക്കുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പക്ഷെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലായെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യ നില ഗുരുതരമാണെന്നുമാണ് വിവരം. അടുത്തിടെയാണ് അദ്ദേഹത്തിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്.

0Shares