മുളിയാറിലെ വിവിധ പൊതു പ്രശ്നങ്ങൾക്ക് പരിഹാരം വേണം; സി.എച്ച് കുഞ്ഞമ്പു എം.എൽ.എക്ക് നിവേദനം നൽകി

  • Post category:local news
  • Reading time:1 min read
You are currently viewing മുളിയാറിലെ വിവിധ പൊതു പ്രശ്നങ്ങൾക്ക് പരിഹാരം വേണം; സി.എച്ച് കുഞ്ഞമ്പു എം.എൽ.എക്ക് നിവേദനം നൽകി

വിദ്യാനഗർ/ കാസര്‍കോട്: മുളിയാർ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികൾക്ക് പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും,പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് നിവേദനംനൽകി.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത്, ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്, പൊതു പ്രവർത്തകരായ
ഷെരീഫ് കൊടവഞ്ചി, വേണുകുമാർ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ എന്നിവര്‍ സംബന്ധിച്ചു.

0Shares