അത്തിയടുക്കം അപകട വളവിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; വാൻ ഡ്രൈവർ മരിച്ചു, റോഡിൽ സുരക്ഷ മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടില്ല

You are currently viewing അത്തിയടുക്കം അപകട വളവിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; വാൻ ഡ്രൈവർ മരിച്ചു, റോഡിൽ സുരക്ഷ മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടില്ല

കാസർകോട്: കുറ്റിക്കോൽ അത്തിയടുക്കത്ത് നിയന്ത്രണം വിട്ട കുഴല്‍ക്കിണർ നിർമാണ ലോറി മീൻ കയറ്റാൻ പോകുന്ന മിനി പിക്കപ്പ് വാനിലിടിച്ച്‌ ഒരാള്‍ മരിച്ച അപകടം നാടിനെ നടുക്കി. മിനി പിക്കപ്പ് വാൻ ഓടിച്ച കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. കുറ്റിക്കോലില്‍ നിന്നും അറത്തൂട്ടിപ്പാറ വഴി ചുള്ളിക്കര ഭാഗത്തേക്ക് പോവുന്ന ലോറി കളക്കര- അത്തിയടുക്കം ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.

ലോറിയും മിനി പിക്കപ്പ് വാനും റോഡരികില്‍ താഴ്‌ചയിലേക്ക് മറിഞ്ഞു. പിക്കപ്പ് വാനില്‍ കുടുങ്ങി കിടന്ന ജിജോയെ അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.

ബേഡകം പോലീസും ഉടമ സംഭവ സ്ഥലത്തെത്തി. ലോറിയിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നീ നാലുപേരെ സാരമായ പരിക്കുകളോടെ കാസർകോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ റോഡ് കുത്തനെയുള്ള ഇറക്കമാണ്. കൂടാതെ വലിയ വളവും ഉണ്ട്. അപരിചിതരായ ഇവിടെ പതിയിരിക്കുന്നത് ഡ്രൈവർമാർക്ക് അപകട കെണിയാകുന്നു. നേരത്തെയും നിരവധി അപകടങ്ങൾ ഇതേ സ്ഥലത്ത് ഉണ്ടായിട്ടുണ്ട്.

അപകട സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിക്കാത്തത് നേരത്തെ പരാതികൾ ഉയർന്നിരുന്നു റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നത്.

0Shares