കോവിഷീൽഡ് വാക്സിനേഷൻ കാസര്‍കോട് ജില്ലയില്‍ മെയ് 29ന് 29 കേന്ദ്രങ്ങളിൽ

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഷീൽഡ് വാക്സിനേഷൻ കാസര്‍കോട് ജില്ലയില്‍ മെയ് 29ന് 29 കേന്ദ്രങ്ങളിൽ

മെയ് 29ന് കാസർകോട് ജില്ലയിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കോവിഷീൽഡ് വാക്സിൻ നൽകുന്നതിനായി 29 കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ അറിയിച്ചു.

45 വയസ്സിന് മുകളിൽ പ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക്സിനെടുക്കുന്ന മുഴുവൻ ആൾക്കാരും cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് താഴെ പറയുന്ന സൗകര്യപ്രദമായ സ്ഥാപനങ്ങളിലേക്കു അലോട്ട് ചെയ്യേണ്ടതാണ്. എല്ലാ ആശുപത്രികളിലും 300 ഡോസ് വീതം വാക്‌സിൻ ആണ് ലഭ്യമാക്കുക.

വാക്‌സിൻ ലഭ്യമായ ആശുപത്രികൾ ചുവടെ:

താലൂക്ക് ആശുപത്രി, നീലേശ്വരം, സിഎച്ച്‌സി കുമ്പള, പിഎച്ച്‌സി ബേഡഡുക്ക, പിഎച്ച്‌സി ബന്തടുക്ക, പിഎച്ച്‌സി അടൂർ, എഫ്എച്ച്‌സി ആനന്ദാശ്രമം, പിഎച്ച്‌സി അജാനൂർ, പിഎച്ച്‌സി, ആരിക്കാടി, പിഎച്ച്‌സി ബദിയടുക്ക, പിഎച്ച്‌സി പള്ളിക്കര, എഫ്എച്ച്‌സി ഉദുമ, എഫ്എച്ച്‌സി ചട്ടഞ്ചാൽ, എഫ്എച്ച്‌സി എണ്ണപ്പാറ, പിഎച്ച്‌സി ചെങ്കള, എഫ്എച്ച്‌സി കരിന്തളം, എഫ്എച്ച്‌സി കയ്യൂർ, സിഎച്ച്‌സി ചെറുവത്തൂർ, എഫ്എച്ച്‌സി മധൂർ, താലൂക്ക് ആശുപത്രി മംഗൽപാടി, സിഎച്ച്‌സി മഞ്ചേശ്വരം, എഫ്എച്ച്‌സി, മൊഗ്രാൽപുത്തൂർ, എഫ്എച്ച്‌സി മുള്ളേരിയ, സിഎച്ച്‌സി മുളിയാർ, താലൂക്ക് ആശുപത്രി പനത്തടി, പിഎച്ച്‌സി പാണത്തൂർ, സിഎച്ച്‌സി പെരിയ, താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ, പിഎച്ച്‌സി തൈക്കടപ്പുറം, പിഎച്ച്‌സി ഉടുമ്പുന്തല.

0Shares