
കാഞ്ഞങ്ങാട് / കാസർകോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കെ.ജി.എം.ഒ.എ. കാഞ്ഞങ്ങാട് കെ.ജി.എം.ഒ.എ ഹൗസിൽ ചേർന്ന കാസർകോട് ജില്ലാ ഘടകത്തിൻ്റെ വാർഷിക ജനറൽ ബോഡി യോഗമാണ് ആവശ്യപ്പെട്ടത്. അസിസ്റ്റണ്ട് സർജമ്മാരുടെ അമ്പതോളം ഒഴിവുകളും സ്പഷ്യലിറ്റി ഡോക്ടർമാരുടെ പതിനഞ്ചോളം ഒഴിവുകളും ആണ് ജില്ലയിൽ ഉള്ളത്. ഇതിൽ സെപഷ്യലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ ഉൾപ്പടെ പലതും വർഷങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്.
ഡോക്ടർമാരുടെ ഒഴിവുകൾ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് അടിയന്തരമായി നികത്തേണ്ടിയിരിക്കുന്നു.

ജില്ലയിൽ കൂടുതൽ ഡോക്ടർമാരെ ആകർഷിക്കുന്നതിനായി അട്ടപ്പാടി മോഡലിൽ സ്പെഷ്യൽ അലവൻസും കാസർകോട് ജില്ലയിൽ ജോലി ചെയ്‌തവർക്ക് പി.ജി അഡ്‌മിഷനിൽ പ്രത്യേക വൈറ്റേജും കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ. ടി.എൻ സുരേഷ് ഉൽഘാടനം ചെയ്‌തു.
ഭാരവാഹികളായി ഡോ.മനോജ് എ.ടി (പ്രസിഡണ്ട്), ഡോ. ഷിൻസി വി.കെ (സെക്രട്ടറി) ഡോ.രാജു മാത്യു സിറിയക് (ട്രഷറർ) ഡോ ഷക്കീൽ അൻവർ, ഡോ.ജയന്തി (വൈസ്. പ്രസിഡണ്ടുമാർ), ഡോ.അശ്വതി കെ ജി (ജോയിണ്ട് സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റെടുത്തു.
സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ഡോ. രമേഷ് ഡി.ജി അധ്യക്ഷനായി. ഡി.എം.ഒ ഡോ. രാമദാസ് എ.വി, സംസ്ഥാന സെക്രട്ടറി ഡോ.സുനിൽ പി.കെ ,സംസ്ഥാന വൈസ്. പ്രസിഡണ്ട് ഡോ. മുരളീധരൻ, മുൻ സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹമ്മദ്.എ, ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. സുരേഷൻ.വി, ഡോ. കായിഞ്ഞി സി.എം.,ഡോ. ജീജ, ഡോ. സുകു.സി തുടങ്ങിയവർ സംസാരിച്ചു, റിട്ടയർ ചെയ്‌ത അംഗങ്ങളായ ഡോ. ആമിന ടി.പി, ഡോ ദിവകർ റൈ എന്നിവരെ യോഗത്തിൽ ആദരിച്ചു.
