മീഡിയവണി​നും ഏഷ്യാനെറ്റ്​ ന്യൂസിനും ഏർപ്പെടുത്തിയ വിലക്ക്​ പിൻവലിച്ചത് എന്തുകൊണ്ട്?; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മീഡിയവണി​നും ഏഷ്യാനെറ്റ്​ ന്യൂസിനും ഏർപ്പെടുത്തിയ വിലക്ക്​ പിൻവലിച്ചത് എന്തുകൊണ്ട്?; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറയുന്നു

മീഡിയവണി​നും ഏഷ്യാനെറ്റ്​ ന്യൂസിനും ഏർപ്പെടുത്തിയ വിലക്ക്​ പിൻവലിച്ചതിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നിയമങ്ങൾ പാലിക്കാത്തതിനാലും വസ്​തുതാ വിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട്​ ചെയ്​തതിനുമാണ്​ ചാനലുകൾ​ക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ്​​ ക്ഷമചോദിച്ചതിനെ തുടർന്ന്​ വിലക്ക്​ പിൻവലിച്ചു.

ഒരേ വിഷയത്തിൽ രണ്ട്​ ശിക്ഷ നൽകാൻ കഴിയില്ലെന്നതുകൊണ്ടാണ്​ മീഡിയവണി​​​ന്‍റെ വിലക്ക്​ പിൻവലിച്ചതെന്നും വി.മുരളീധരൻ പ്രതികരിച്ചു. ജനരോഷം ഭയന്നാണ്​ വിലക്ക്​ പിൻവലിച്ചതെന്ന മീഡിയവൺ ഡയറക്​ടറുടെ വാദം പല്ലി ഉത്തരം താങ്ങുന്നു എന്ന്​ പറയുംപോലെയാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു​. മാധ്യമ സ്വാതന്ത്ര്യമെന്ന മൂല്യത്തിനായി ജയിലിൽ കിടന്നവരാണ്​ ബി.ജെ.പി നേതാക്കൾ. എന്നാൽ രാജ്യത്തെ നിയമം അനുസരിക്കാൻ മാധ്യമങ്ങളും ബാധ്യസ്ഥരാണ്​.

ആർ.എസ്​.എസിനെതിരായി വാർത്തകൾ നൽകാം. എന്നാൽ വിദ്വേഷം വമിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകാൻ പാടില്ല. ജയ് ​​ശ്രീരാം വിളിക്കാത്തതിനാൽ മർദിച്ചു, പള്ളികൾ പൊളിച്ചു തുടങ്ങിയ വാർത്തകൾ വസ്​തുതാ വിരുദ്ധമായി കൊടുത്തതാണ്​ പ്രശ്​നമെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.

0Shares