
സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ധനകാര്യമന്ത്രി നിശിതമായാണ് വിമര്‍ശിക്കുന്നത്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനര്‍ത്ഥം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നാണ്- മുരളീധരന്‍ പറഞ്ഞു.

കൂട്ടുത്തരവാദിത്തത്തിനെതിരായി വിമര്‍ശനം ഉന്നയിച്ചതിന് ഒന്നുകില്‍ മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണം. ലൈഫ് മിഷനിലും കെ.എസ്.എഫ്.ഇയിലും അഴിമതിയുണ്ടെന്ന് പറഞ്ഞത് വിജിലന്‍സാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുന്നുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
