തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം

ബി.ജെ.പി തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം. മംഗലപുരത്ത് വച്ചാണ് സംഭവം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സംഘമെത്തി കേന്ദ്രമന്ത്രിയെ പരിശോധിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടനെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

0Shares