ജസ്റ്റിസ് യു.യു ലളിത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി

  • Post category:news
  • Reading time:1 min read
You are currently viewing ജസ്റ്റിസ് യു.യു ലളിത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി

ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യു.യു ലളിത്) സുപ്രീം കോടതിയുടെ 49-ാം ചീഫ് ജസ്റ്റിസായി നിയമിച്ച. യു.യു ലളിതിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചികൊണ്ടുള്ള നിയമന ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി.ഓഗസ്റ്റ് 26ന് സ്ഥാനമൊഴിയുന്ന സി.ജെ.ഐ എൻ.വി രമണയുടെ പിൻഗാമിയായിട്ടാണ് ജസ്റ്റിസ് യു.യു ലളിതിനെ നിയമിക്കുന്നത്.

ഓഗസ്റ്റ് 27 രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലി കൊടുക്കും.നവംബർ എട്ടിന് വിരമിക്കുന്ന ജസ്റ്റിസ് ലളിതിൻ്റെ കാലാവധി 76 ദിവസം മാത്രമായിരിക്കും. 2021 ഏപ്രിൽ നാലിനാണ് ജസ്റ്റിസ് രമണ രാജ്യത്തെ സമുന്നത കോടതിയുടെ മുഖ്യ ന്യായധിപനായി ചുമതലയേറ്റെടുത്തത്കേന്ദ്ര നിയമ മന്ത്രി കിരൺ റിജുജു ജസ്റ്റിസ് എൻ.വി രമണയോട് തന്റെ പിൻഗാമിയെ നിർദേശിക്കാൻ കത്തെഴുതിയിരുന്നു.

ഇതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിൻ്റെ പേര് നിർദേശിക്കുകയായിരുന്നു. ചിഫ് ജസ്റ്റിൻ്റെ നിർദേശം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന് രാഷ്ട്രപതി ജസ്റ്റിസ് ലളിതനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇതോടെ ബാറിൽ നിന്നും നേരിട്ട് ജഡ്ജിയായി ചീഫ് ജെസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാകും ലളിത്. നേരത്തെ 1971ൽ ജസ്റ്റിസ് എസ്എം സിക്രിയാണ് ഇത്തരത്തിൽ നിയമിതനായിട്ടുള്ളത്.

0Shares