
ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായവരെ മരിച്ചവരായി പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം. ഇതുവരെ 68 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. തപോവന്‍, ഋഷിഗംഗ ജലവെദ്യുത പദ്ധതി പ്രദേശങ്ങളില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ദുരന്തത്തില്‍ പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി നേരിട്ടിരുന്നു.136 പേര് മരിച്ചതായി പ്രഖ്യാപിക്കുമെന്നാണ് ചമോലി ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ കാര്യമായി പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ചമോലി ജില്ലാഭരണകൂടം തീരുമാനിച്ചു. 69 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏഴിനാണ് ഉത്തരാഖണ്ഡില്‍ ദുരന്തമുണ്ടായത്. തപോവന്‍, ഋഷിഗംഗ ജലവെദ്യുത പദ്ധതി പ്രദേശങ്ങളില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ദുരന്തത്തില്‍ പെട്ടത്. ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളമെത്തുന്നതിനാൽ രക്ഷാപ്രവര്‍ത്തകര്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്.
