‘നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു’; പ്രധാനമന്ത്രി മോദിക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

  • Post category:news
  • Reading time:1 min read
You are currently viewing ‘നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു’;  പ്രധാനമന്ത്രി മോദിക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

അമേരിക്കക്ക് സ്വാതന്ത്ര്യ ദിനമാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ മറുപടി. നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു-എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന അമേരിക്കക്ക് മോദി ആശംസയറിയിച്ചത്.

244 സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അമേരിക്കന്‍ ജനതക്കും പ്രസിഡന്റിനും എന്‍റെ അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്യത്തെയും മാനുഷിക പ്രയത്‌നങ്ങളെയും പരിപോഷിപ്പിക്കും- എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. തൊട്ടുപിന്നാലെ മറുപടിയുമായി ട്രംപും രംഗത്തെത്തി. ജൂലായ് നാലിനാണ് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷം.

0Shares