പാകിസ്ഥാനിലെ സംഭവം ലോകത്തെ ഞെട്ടിച്ചു; US എംബസി അടിച്ചു തകർത്തു; വെടിവെപ്പിൽ 20 മരണം; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാനിലെ സംഭവം ലോകത്തെ ഞെട്ടിച്ചു; US എംബസി അടിച്ചു തകർത്തു; വെടിവെപ്പിൽ 20 മരണം; കൂടുതൽ അറിയാം..

കറാച്ചി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാനിൽ ഉടലെടുത്ത പ്രതിഷേധം കലാപമായി വഴിമാറിയിട്ടുണ്ട്. സൈന്യവുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേർക്ക് ജീവൻ നഷ്ടമായി. പാകിസ്ഥാനിലെ ഷിയ മുസ്ലീം സമുദായത്തിലെ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങൾ അക്രമാസക്തമാവുകയാണുണ്ടായത്.

കഴിഞ്ഞ ദിവസം അമേരിക്കൻ എംബസ്സിക്കുനേരെയും ആക്രമണമുണ്ടായി. യുവാക്കൾ ഒന്നിച്ചെത്തി കെട്ടിടം അടിച്ചുതകർത്തു. കണ്ണീർവാതകവും ഗ്രനൈടും ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ പോലീസും സൈന്യവും ശ്രമം നടത്തിയെങ്കിലും സമരക്കാർ പിന്മാറിയില്ല. ഇതോടെയാണ് സംഭവം വെടിവെപ്പിലേക്ക് നീങ്ങിയത്. ഇതിനകം രാജ്യ വ്യാപകമായി 20 ൽ ആധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് വിവരം. അതേസമയം കഴിഞ്ഞ ദിവസം അമേരിക്കൻ എംബസിയിലേക്ക് എത്തിയ സമരക്കാർ വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൈന്യം തിരിച്ച് വെടിയുതിർത്തപ്പോൾ നിരവധിപേർ പരിക്കുകളോടെ ചിന്നി ചിതറി ഓടുന്ന രംഗവും ദൃശ്യങ്ങളിൽ കാണാനാകും. സംഭവത്തിൻ്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

0Shares