
കേരള- തമിഴ്നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി.മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്.12750 ലിറ്റർ പാലാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടു വന്നത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തുകയായിരുന്നു.
കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കനാണ് പാലിൽ മായം ചേർത്തത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്കായി പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. ഓണക്കാലമായതിനാൽ കേരളത്തിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പാലും പാലുത്പന്നങ്ങളും എത്തിക്കുന്നത്.

മിൽമയുടെ സംഭരണം കുറഞ്ഞത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പാൽ എത്തിക്കാൻ സംസ്ഥാനത്തെ നിർബന്ധിതരാക്കിയിട്ടുണ്ട്. ഇത് മുതലെടുത്താണ് ഓണക്കാലത്ത് മായം കലർന്ന പാൽ തമിഴ്‌നാട് കേരളത്തിലേക്ക് അയക്കുന്നത്.
