വീട്ടില്‍ കയറി സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു; പ്രതിയുടെ അരയില്‍ ഒളിപ്പിച്ച സ്വര്‍ണമാല കണ്ടെത്തി, കേസില്‍ യു.പി സ്വദേശി അറസ്റ്റില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing വീട്ടില്‍ കയറി സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു; പ്രതിയുടെ അരയില്‍ ഒളിപ്പിച്ച സ്വര്‍ണമാല കണ്ടെത്തി, കേസില്‍ യു.പി സ്വദേശി അറസ്റ്റില്‍

ബേഡകം / കാസർകോട്: കാട് വെട്ടാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി പകൽ നേരത്ത് വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പ്രതിയെ മണിക്കൂറുകള്‍ക്കകം ബേഡകം പൊലീസ് അറസ്റ്റ് ചെയ്‌തു.

ഉത്തര്‍പ്രദേശ് സ്വദേശി സൂരാജ്(26) ആണ് അറസ്റ്റിലായത്. ബന്തടുക്ക നരമ്പിലം കണ്ടത്ത് തിങ്കളാഴ്‌ച ഉച്ചക്കാണ് സംഭവം. നരമ്പിലം കണ്ടത്തെ ടി.വി കൃഷ്‌ണൻ്റെ ഭാര്യ കുഞ്ഞാണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഉച്ചയോടെ 11 മണിക്കും 11.30നും ഇടയിലാണ് സംഭവം. കിടപ്പ് മുറിയില്‍ കയറി സെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 1,12,000 രൂപ വില വരുന്ന രണ്ടര പവൻ്റെ സ്വര്‍ണ ആഭരണങ്ങളാണ് കവര്‍ന്നത്. രാവിലെ പറമ്പില്‍ കാട് വെട്ടാനെത്തിയ ഹിന്ദി സംസാരിക്കുന്ന ആളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായി കുഞ്ഞാണി പൊലീസിനോട് പറഞ്ഞിരുന്നു.

ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിന് ഇടയില്‍ സൂരാജ് പൊലീസിൻ്റെ പിടിയിൽ ആവുകയായിരുന്നു. പ്രതിയുടെ അരയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമാല കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്‌തു.

0Shares