
കാഞ്ഞങ്ങാട് / കാസർകോട്: കാസർകോട് പാർലമെണ്ട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിൻ്റെ രണ്ടാം ഘട്ട പ്രചരണത്തിന് വെള്ളിയാഴ്‌ച കല്യാശ്ശേരിയിൽ തുടക്കമായി. കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും ഇടപെടലുകളും എണ്ണിപ്പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഒരോ കേന്ദ്രങ്ങളിലും ജനങ്ങളെ കാണുന്നത്. വ്യാഴാഴ്‌ച കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയാണ് ഉണ്ണിത്താൻ വോട്ടഭ്യർത്ഥിച്ചത്.
രാവിലെ അതിഞ്ഞാലിൽ നിന്ന് ആരംഭിച്ച പര്യടനം അജാനൂർ കടപ്പുറത്താണ് സമാപിച്ചത്. മാവുങ്കാൽ, ഓടയം ചാൽ, രാജപുരം, കോളിച്ചാൽ, പാണത്തൂർ, മാലോം, വെള്ളരിക്കുണ്ട്, പരപ്പ, കാലിച്ചാനടുക്കം, ചോയ്യങ്കോട്, കീക്കാംകോട്ട്, പടന്നക്കാട്, ഒഴിഞ്ഞവളപ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

കുടിയേറ്റ കേന്ദ്രമായ രാജപുരത്ത് തിരുകുടുംബ ഫോറോന ദേവാലയത്തിൽ എത്തിയ സ്ഥാനാർത്ഥിയെ ഫാദർ ബേബി കട്ടിയാങ്കലിൻ്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.മാലോത്തും, വെള്ളരിക്കുണ്ടിലും, പരപ്പയിലും, കാലിച്ചാനടുക്കത്തും ചൊയ്യങ്കോടും സ്ഥാനാർത്ഥിയുടെ റോഡ് ഷോ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പി.വി സുരേഷ്, ബഷീർ വെള്ളിക്കോത്ത്, ഹരീഷ്.പി നായർ, രാജു കട്ടക്കയം, ടി.കെ നാരായണൻ, കൂക്കൾ ബാലകൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, എ.സി.എ ലത്തീഫ്, ബദറുദ്ദീൻ, മുസ്‌തഫ തായന്നൂർ, പ്രിൻസ്, മധുസൂദനൻ ബാലൂർ, ഉമേഷന്‍ വേളൂർ,ജോമോൻ ജോസ്, കാർത്തികേയൻ പെരിയ, നോയൽ ടോമിൻ ജോസഫ്, ജവാദ് പുത്തൂർ, ബി.പി പ്രദീപ് കുമാർ, സി.വി ഭാവനൻ,എച്ച്.വിഘ്നേശ്വര ഭട്ട്, മനോജ് പെരിയങ്ങാനം,എം.പി ജോസഫ്, സൈമൺ മണ്ണൂർ, കെ.ജെ ജെയിംസ്, ഡാർലിൻ ജോർജ്, സിജോ അമ്പാട്ട്,എന്നിവർ വിവിധ പ്രദേശങ്ങളിൽ എം.പി യോടൊപ്പം ഉണ്ടായിരുന്നു.
