
കാസർകോട്: ഉണ്ണി കൃഷ്ണൻ പുഷ്പഗിരി പത്ര പ്രവർത്തന രംഗത്തും കലാസാഹിത്യ മേഖലയിലും തിളങ്ങി നിന്നപ്പോൾ തന്നെ സൗഹൃദങ്ങൾക്ക് വലിയ വില കൽപിച്ച വ്യക്തിത്വമായിരുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി.

പൊതു പ്രവർത്തകരോട് അദ്ദേഹം വലിയ സ്നേഹം കാത്തു സൂക്ഷിച്ചു. സാമൂഹിക പ്രശ്നങ്ങളിൽ സുന്നി പ്രസ്ഥാനം നടത്തുന്ന പ്രതികരണങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ചിരുന്നതായും സഅദിയ്യയുടെയും സുന്നി സംഘടനകളുടെയും പല പരിപാടികളിലും സഹകരിച്ചിരുന്നതായും പള്ളങ്കോട് തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
