
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് രോഗമുക്തനായി. ഇന്ന് നടത്തിയ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയെന്ന് അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു. എന്നാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചുദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

നേരത്തേ അമിത് ഷായുടെ രോഗം ഭേദമായെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ഓഗസ്റ്റ് 3-നാണ് അമിത് ഷായ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.