കേന്ദ്രസര്‍ക്കാര്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; വിമാന സര്‍വ്വീസില്ല, വിദ്യാലയങ്ങള്‍ തുറക്കില്ല

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസര്‍ക്കാര്‍ നാലാം ഘട്ട  ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; വിമാന സര്‍വ്വീസില്ല, വിദ്യാലയങ്ങള്‍ തുറക്കില്ല

കേന്ദ്ര സര്‍ക്കാര്‍ നാലാം ഘട്ട ലോക്ക് ഡൗണിന്‍റെ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വ്യോമഗതാഗതവും മെട്രോ സര്‍വീസും അനുവദിക്കില്ല. ആരാധനാലയങ്ങളും സ്‌ക്കൂളുകളും ഹോട്ടലുകളും തുറക്കില്ല. തിയേറ്ററുകളും മാളുകളും അടഞ്ഞുകിടക്കും. രാത്രി യാത്രയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും.

പൊതുസമ്മേളനം അനുവദിക്കില്ല. അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ഉപാധികളോടെ അനുവദിക്കും. ഇരുസംസ്ഥാനങ്ങളും അനുവദിച്ചാല്‍ സര്‍വ്വീസ് നടത്താം. വിമാന യാത്ര, മെട്രോ റെയിൽ, മാളുകൾ, ജിമ്മുകൾ, വലിയ ഒത്തുചേരലുകൾ എന്നിവ അനുവദിക്കില്ല. 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടിന് പുറത്തു പോകരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റം, റെഡ്, ഗ്രീൻ, ഓറഞ്ച് മേഖലകളുടെ അതിർത്തി നിർണ്ണയിക്കാൻ അനുവദമുണ്ടെന്നതാണ്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു ഇത്.

0Shares