മൊഗ്രാൽ പുഴയിൽ നിന്നും അനധികൃത മണൽ വാരൽ; 6 തോണികൾ പോലീസ് പിന്തുടർന്ന് പിടികൂടി

  • Post category:local news
  • Reading time:1 min read
You are currently viewing മൊഗ്രാൽ  പുഴയിൽ നിന്നും അനധികൃത മണൽ വാരൽ;  6 തോണികൾ  പോലീസ് പിന്തുടർന്ന് പിടികൂടി

കാസര്‍കോട്: മൊഗ്രാൽ പുഴയിൽ നിന്നും അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 6 തോണികൾ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും കാസര്‍കോട് ഇൻസ്‌പെക്ടർ അജിത്തിന്‍റെയും നേതൃത്വ ത്തിൽ ഉള്ള പോലീസ് സംഘം പിടികൂടി. പോലീസിന്‍റെ കണ്ണ് വെട്ടിച്ചു മണൽ കടത്തിൽ ഏർപ്പെട്ട തോണികളെ വേറൊരു തോണിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പോലീസിന്‍റെ നീക്കം മനസ്സിലാക്കാൻ നിരവധി ഇൻഫോർമർമാരെ ഏർപ്പെടുത്തിയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് അനധികൃമായി മണൽ കടത്തുന്നത്. പോലീസ് സംഘത്തിൽ ഡി.വൈ.എസ്.പി സ്‌ക്വാഡിലെ രാജേഷ്. ഓസ്റ്റിൻ തമ്പി.സുഭാഷ് കാസര്‍കോട് സ്റ്റേഷനിലെ രാഹുൽ എന്നിവർ ഉണ്ടായിരുന്നു.

0Shares