ഉക്രൈൻ്റെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകർത്തു; അവകാശവാദവുമായി റഷ്യ

  • Post category:news
  • Reading time:1 min read
You are currently viewing ഉക്രൈൻ്റെ  ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം  കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകർത്തു; അവകാശവാദവുമായി റഷ്യ

ഉക്രൈൻ്റെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം വെള്ളിയാഴ്ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് റഷ്യ. ‘മാര്‍ച്ച് 24-ന് വൈകുന്നേരം, കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് കീവിനടുത്തുള്ള കലിനിവ്ക ഗ്രാമത്തിലെ ഇന്ധന ബേസ് ആക്രമിച്ചു,’ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സൈനികര്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന ഉക്രൈനിലെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രമാണിതെന്ന് മന്ത്രാലയം അവകാശപ്പെട്ടു. സൈനിക നടപടി ആരംഭിച്ച് 29-ാം ദിവസമാണ് ഈ പ്രഖ്യാപനം വരുന്നത്. ഉക്രൈനില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ച ശേഷം അവരുടെ 260-ലധികം ഡ്രോണുകള്‍, 1,580-ലധികം ടാങ്കുകള്‍, കവചിത വാഹനങ്ങളും 204 വിമാന വിരുദ്ധ ആയുധ സംവിധാനങ്ങളും നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

0Shares