
ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫിന്‍റെ കരടുനിയമം ജനങ്ങളെ പറ്റിക്കുന്നതെന്ന് എ. വിജയരാഘവൻ. നിയമപരമായാണ് കാര്യങ്ങള്‍ നടക്കുക. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിനു മുന്നിലുള്ള വിഷയത്തില്‍ ഏത് ഭരണഘടനയും ഏത് നിയമവും അനുസരിച്ചാണ് കോണ്‍ഗ്രസ് നിയമം ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഭരണഘടനപരമായ കാര്യങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്‍റെ അവ്യക്തതയാണ് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ ഇല്ലാത്തവരാണ് അവര്‍. അധികാരത്തില്‍ വരണമെന്ന് വിചാരിച്ചാലും നടക്കാന്‍ പോകുന്നില്ല. കോടതി തീരുമാനിച്ചാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്‍റെ നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു.
