
തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പോര് ശക്തമാകുന്നു, മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. 100 സീറ്റിലെക്കെത്തുക എന്നതാണ് സി.പി.എമ്മിൻ്റെ ലക്ഷ്യമെങ്കില്‍ മണ്ഡലം നില നിര്‍ത്തുക എന്നതാണ് യു.ഡി.എഫിൻ്റെ ലക്ഷ്യം. അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

എല്ലാ സ്ഥാനാര്‍ത്ഥികളേക്കാൾ ഉമ തോമസ് ബഹദൂരം മുന്നിലാണെന്നതാണ് യു.ഡി.എഫിൻ്റെ അവകാശവാദം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനുവേണ്ടി ന്യൂജെന്‍ സ്‌റ്റൈലിലുള്ള പോസ്റ്ററുകളുമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം പൊടിപൊടിക്കുകയാണ് യു.ഡി.എഫ്.
അതേ സമയം ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഉമ തോമസിൻ്റെ പരാമര്‍ശം. വികസന മുരടിപ്പിന് കൊച്ചി മെട്രോ തന്നെ തെളിവാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.
