യു.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധം; മുഖ്യമന്ത്രിയുടെ ആരോപണം തള്ളി പി. കെ കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing യു.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധം; മുഖ്യമന്ത്രിയുടെ ആരോപണം തള്ളി പി. കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധം എന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി മുസ്‌ലിം ലീഗ് നേതാവും വേങ്ങര സ്ഥാനാര്‍ത്ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി. പരാജയ ഭീതിമൂലമാണ് മുഖ്യമന്ത്രി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ വിഷയത്തിലടക്കം കേന്ദ്രവുമായി വലിയ പോരാട്ടം നടത്തും. പ്രചാരണത്തിന്‍റെ അവസാന ലാപ്പിലെത്തിയപ്പോള്‍ യു. ഡി. എഫിന്‍റെ ആത്മവിശ്വാസം വലിയ തോതില്‍ വര്‍ദ്ധിച്ചു. എവിടെയും ഐക്യത്തോടെ നില്‍ക്കുന്ന നേതാക്കളാണ് യു.ഡി.എഫിനുള്ളത്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായും തീരദേശ മേഖലയില്‍ എല്‍.ഡി.എഫിന് വിശ്വാസം നഷ്ടമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0Shares