ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി; അവിശ്വാസം പാസായത് എൽ.ഡി.എഫിനെ എസ്.ഡി.പി.ഐ പിന്തുണച്ചപ്പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി; അവിശ്വാസം പാസായത് എൽ.ഡി.എഫിനെ എസ്.ഡി.പി.ഐ പിന്തുണച്ചപ്പോള്‍

ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. രാവിലെ 11 ന് ആരംഭിച്ച ചർച്ചയിൽ നഗരസഭയിൽ 28 അംഗങ്ങളും പങ്കെടുത്തു.

യു.ഡി.എഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. ഒൻപത് എൽ.ഡി.എഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്.ഡി.പി.ഐ വോട്ടുകളും കോൺഗ്രസ് വിമത അംഗത്തിന്‍റെ വോട്ടും ലഭിച്ചതോടെ അവിശ്വാസം പാസാവുകയായിരുന്നു.

0Shares