തൊഴിലുറപ്പ് പദ്ധതി വെട്ടിക്കുറച്ചു; മുളിയാർ ഗ്രാമ പഞ്ചായത്തിലേക്ക് യു.ഡി.എഫ് പ്രകടനവും ധർണ്ണയും നടത്തി

  • Post category:local news / news
  • Reading time:1 min read
You are currently viewing തൊഴിലുറപ്പ് പദ്ധതി വെട്ടിക്കുറച്ചു; മുളിയാർ ഗ്രാമ പഞ്ചായത്തിലേക്ക് യു.ഡി.എഫ് പ്രകടനവും ധർണ്ണയും നടത്തി

ബോവിക്കാനം / കാസർകോട്: ഗ്രാമ പഞ്ചായത്ത് പദ്ധതിഫണ്ട് വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതി ഇരുപത് എണ്ണമായി നിജപ്പെടുത്തിയ സർക്കാർ നടപടിക്കും മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ സ്വജന പക്ഷപാതം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനവും ധർണയും നടത്തിയത്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വികസന പദ്ധതികളിൽ പക്ഷപാതിത്വം, കണ്ണടച്ച തെരുവ് വിളക്കുകൾ,
ഗുണ നിലവാരമില്ലാത്ത വേസ്റ്റ് കമ്പോസ്റ്റ് റിംഗ് വിതരണം, കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടിയ കർഷകർ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമരം സംഘടിപ്പിച്ചത്. യു.ഡി.എഫ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ധർണ സമരത്തിൽ ചെയർമാൻ ബി.എം. അബൂബക്കർ അദ്ധ്യക്ഷനായി. കൺവീനർ ബി.സി കുമാരൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, അശോക് കുമാർ, എസ്.എം.മുഹമ്മദ് കുഞ്ഞി, എം.കെ. അബ്ദുൾ റഹിമാൻ ഹാജി, ഖാലിദ് ബെള്ളിപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.

വാസുദേവൻ, ടി.ഗോപിനാഥൻ, ബി.എം.അഷ്റഫ്, ഷെരീഫ് കൊടവഞ്ചി, മണികണ്ഠൻ ഓമ്പയിൽ, ബാതിഷ പൊവ്വൽ, മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, മധു കോടി, വേണുഗോപലൻ കുടാല, പി.വി.രമേശൻ, സ്വരാജ് കാനത്തൂർ, എ.ജനാർദ്ധനൻ, അനീസ മൻസൂർ മല്ലത്ത്, റൈസറാഷിദ്, അഡ്വ.ജുനൈദ്, അബ്ബാസ് കൊളച്ചപ്, രമേശൻ മുതലപ്പാറ, ഷെഫീഖ് മൈക്കുഴി, ഖാദർ ആലൂർ എന്നിവർ നേതൃത്വം നൽകി.

0Shares